വാഷിംഗ്‌ടൺ:
ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ മരണപ്പെട്ടുവെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇതേകുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കിം ജോങ് ഉൻ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും വൈകാതെ നിങ്ങളും അറിയുമെന്നുമാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ തുറന്ന് പറഞ്ഞത്. ഏപ്രിൽ 15ന് നടന്ന മുൻ ഉത്തര കൊറിയൻ ഭരണാധികാരി കൂടിയായ ഉന്നിന്റെ മുത്തച്ഛന്റെ ജന്മവാർഷിക ചടങ്ങിന് അദ്ദേഹം എത്താതിരുന്നതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പടർന്നത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കിം ജോങ ഉൻ.