Mon. Dec 23rd, 2024
കാസർഗോഡ് :

 
ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. വിവരച്ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗം ഭേദമായവരോട് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.

ഇതേ തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam