Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇടുക്കി ജില്ലയിലെ മൂന്നാർ, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകൾ,  പാലക്കാട് ജില്ലയിലെ ആലത്തൂർ, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി എന്നീ പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ചേർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് അതിർത്തിയിൽ കർശന പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്നും പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തുമെന്നും ക്വാറന്റീൻ കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ജനങ്ങൾ ശീലമാക്കണമെന്നും ഇനിയുള്ള നാളുകളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam