Sun. Jul 6th, 2025

സൗദി അറേബ്യ:

സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. മെയ് 13 വരെയാണ് ഇളവ് വരുത്തിയത്.  മക്കയില്‍ 24 മണിക്കൂര്‍  കര്‍ഫ്യൂ  തുടരും. റമദാന്‍റെ ഭാഗമായുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. എപ്രില്‍ 29 മുതല്‍ കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam