ന്യൂഡല്‍ഹി:
ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം ജൂലെെ 25 ഓടെ പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം. ഏഷ്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ നടത്തിയ പഠനത്തിലാണ് എല്ലാവര്‍ക്കും സന്തോഷമുളവാക്കുന്ന വാര്‍ത്തയുള്ളത്. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
രോഗം ബാധിച്ചവർ, രോഗബാധയ്ക്കു സാധ്യതയുളളവർ, മുക്തരായവർ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്ഐആർ (സസെപ്റ്റിബ്ൾ–ഇൻഫെക്റ്റഡ്–റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.
മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% കുറവുണ്ടാകും. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും. ജൂലൈ 25ന് പുതിയ രോഗികൾ രാജ്യത്ത് ഇല്ലാതാകുമെന്നും ഗവേഷകര്‍ പഠനത്തിലൂടെ ചൂണ്ടികാട്ടുന്നു. അതേസമയം, ജൂണില്‍ യുഎഇയില്‍ കൊവിഡ് ഭീതി പൂര്‍ണമായും ഇല്ലാതാകുമെന്നും പഠനം വ്യക്തമാക്കുന്നു.