Mon. Dec 23rd, 2024

ചെന്നെെ:

കൊവിഡ് ഭയത്തിനിടയിലും താരാരാധന തലയ്ക്ക് പിടിച്ച്  ചെന്നൈയില്‍ കൊലപാതകം. നടന്‍ രജനീകാന്തിന്റെയും വിജയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെന്നെെ മാരക്കാണത്താണ് സംഭവം. രജനീകാന്തിന്റെ കടുത്ത ആരാധകന്‍ 22 കാരനായ എ ദിനേശ് ബാബു സമപ്രായക്കാരനും സുഹൃത്തും അയല്‍വാസിയുമായ എം യുയുവ്‌രാജിനെയാണ് കൊലപ്പെടുത്തിയത്.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിനുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്.

പിന്നീട് ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് ദിനേശ് ബാബു സുഹൃത്തിനെ ഉയരം കൂടിയ സ്ഥലത്ത് നിന്ന് താഴത്തേക്ക് തള്ളിയിടുകയായിരുന്നു. യുവ്‌രാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.  സംഭവത്തില്‍ ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്.

 

By Binsha Das

Digital Journalist at Woke Malayalam