ഡല്‍ഹി:
കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്ലാസ്മ ചികിത്സ ഫലപ്രദം ആകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരീക്ഷകണം നടത്തിയ നാല് പേരിൽ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് മുതൽ കൂടുതല്‍ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കി തുടങ്ങുമെന്നും അറിയിച്ചു.
ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്ക് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത് വഴി ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ മുൻപ് തന്നെ വന്നിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് ഡല്‍ഹിയ്ക്ക് പ്ലാസ്മ ചികിത്സ നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. നിലവിൽ ഡൽഹി കൂടാതെ കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പ്ലാസ്മ തെറാപ്പി വഴി ചികിത്സ നടക്കുന്നത്.