Sun. Feb 23rd, 2025
തിരുവനന്തപുരം:

അബ്‌കാരി നിയമത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണ് ഭേദഗതിയിൽ പറയുന്നത്.  മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ ഗോഡൗണുകളില്‍നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത്, എറണാകുളം ജില്ലയിൽ രണ്ട് ഗോഡൗണുകളും മറ്റ് ജില്ലകളിലും ഓരോ ഗോഡൗണുകളും വീതമാണുള്ളത്. ബിവറേജ് ഔട്ട്ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമാണ് ഇവിടെനിന്ന് മദ്യം നല്‍കിയിരുന്നത്.

By Arya MR