തിരുവനന്തപുരം:
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ സംസ്ഥാന സർക്കാർ നോർക്കയെ ചുമതലപ്പെടുത്തി. അയയ്ക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ മെഡിക്കല്‍ ഓഫീസിലോ, പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഇതിന് മുൻപായി കൊച്ചിയിലുള്ള കസ്റ്റംസ് ഡ്രഗ്‍സ് ഇന്‍സ്‍പെക്ടറില്‍ നിന്നും രേഖകള്‍ സമര്‍പ്പിച്ച് എന്‍ഒസി വാങ്ങേണ്ടാതാണ്.
മരുന്നുകൾ നോര്‍ക്ക കാര്‍ഗോ വഴിയാണ് പ്രവാസികളിലേക്ക് എത്തിക്കുന്നത്. കാര്‍ഗോ വഴി എത്തുന്ന മരുന്ന് വിമാനത്താവളത്തില്‍ നിന്ന് ബന്ധപ്പെട്ട പ്രവാസി തന്നെ കൈപ്പറ്റണമെന്നും മരുന്നുകള്‍ അയക്കുന്നതിനുള്ള ചിലവ് അതാത് വ്യക്തികള്‍ തന്നെ വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.