എറണാകുളം:
കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹെെക്കോടതിയില്‍ അറിയിച്ചു. സ്പ്രിംക്ലറിനു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്. വ്യവസ്ഥാ ലംഘനമുണ്ടായാൽ ന്യൂയോർക്കിൽ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നു സർക്കാർ ഹെെക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാത്പര്യഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ രണ്ടംഗ സമിതിയെ സര്‍ക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.