Mon. Dec 23rd, 2024

ന്യൂയോര്‍ക്ക്:

കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്നും ഈ വെെറസ് ദീര്‍ഘകാലം നമ്മോടൊപ്പം ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ആദാനം ഗബ്രിയാസിസ് പറഞ്ഞു. വെെറസിന്‍റെ രണ്ടം ഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വീഴ്ചയും വരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തിരക്കുകൂട്ടരുതെന്ന് ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. പത്ത് ആഴ്ചത്തേക്കെങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്നും കോവിഡിന്റെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

 

By Binsha Das

Digital Journalist at Woke Malayalam