Sat. Jan 18th, 2025
ന്യൂഡല്‍ഹി:

 
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ദ്ധിപ്പിച്ച നടപടി മരവിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കഴിഞ്ഞ മാസമാണ് ഡി എ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ വര്‍ഷം ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം.

ഇതിനുപുറമെ,  2021 ജനുവരിയില്‍ ഉണ്ടാകേണ്ട ഡിഎ വര്‍ദ്ധനയും മരവിപ്പിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ നല്‍കുന്ന ഡി എ തുടര്‍ന്നും നല്‍കും.

By Binsha Das

Digital Journalist at Woke Malayalam