ന്യൂഡല്‍ഹി:
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തി മുപ്പത്തി ഏഴായിരം കടന്നു. ലോകത്ത് ഇതുവരെ വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തി നാലായിരത്തി ഇരുന്നൂറ്റി മുപ്പത്തി അഞ്ചായി. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ള യുഎസില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തി ഇരുന്നൂറ്റി പത്തൊമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി ഏഴായിരം കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.
യുഎസ് കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് യുകെയിലാണ്. 763 പേരാണ് യുകെയില്‍ മരിച്ചത്. ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു. അതേസമയം, ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും ആണ്വൈറസ് ബാധ സ്ഥിരീകരിച്ചത്.