Wed. May 8th, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി മൂന്നായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് വെെറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. അതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അറുന്നൂറ്റി എണ്‍പത്തി ഒന്നായി. നാലായിരത്തി ഇരുന്നൂറ്റി അമ്പത്തി ഏഴ് പേരാണ് ഇതുവരെ രോഗമുക്തരായത്. അതേസമയം, ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും.

By Binsha Das

Digital Journalist at Woke Malayalam