Sat. Apr 5th, 2025
തിരുവനന്തപുരം:

ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇവരില്‍ നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്.  സമ്പര്‍ക്കം മൂലമാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്. അതേസമയം, ഇന്ന് എട്ട് പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ  447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര്‍ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

By Arya MR