Mon. Dec 23rd, 2024

കണ്ണൂർ:

ലോക്ക്ഡൗൺ നിർദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായതിനാൽ കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂർണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നും ഇന്നലെ മാത്രം 373 പേരെയാണ് ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് അറസ്റ്റ് ചെയ്തതെന്നും ഐജി വ്യക്തമാക്കി.

കർണാടകയിൽ നിന്നും വനത്തിലെ ഊടുവഴികളിൽ കൂടി മലയാളികൾകൾ കൂട്ടത്തോടെ ജില്ലയിലേക്ക് എത്തുന്നത് ആരോഗ്യ പ്രവർത്തകരെ ഏറെ ആശങ്കയിൽ ആഴ്ത്തുന്നുണ്ടെന്നും അറിയിച്ചു. ഇന്നലെ കണ്ണൂരിൽ 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഒൻപത് പേർ വിദേശത്ത് നിന്ന് എത്തിയവരും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam