Fri. Jan 24th, 2025
കൊച്ചി:

 
സ്പ്രിംക്ലറിന്റെ വെബ്‌സൈറ്റിലേക്ക് സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണമെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇത് കൂടാതെ വെബ്‌സർവറിൽ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥർക്ക് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ പറയുന്നു.

അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നതെങ്കിലും വിവരച്ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. നിലവിലെ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.

By Athira Sreekumar

Digital Journalist at Woke Malayalam