തിരുവനന്തപുരം:
സിപിഎമ്മിനകത്തും പുറത്തും ഏറെ വിവാദമായ സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും അതിന് ശേഷം ബാക്കി ചര്‍ച്ചചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രധാനലക്ഷ്യം കൊവിഡ് പ്രതിരോധമാണെന്നും പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതില്‍ മുഴുകിയിരിക്കുയാണെന്നും അദ്ദേഹം ഡല്‍ഹി എകെജി ഭവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്പ്രിംക്ലര്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തെ കുറിച്ചല്ലാതെ മറ്റു കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം, കൊവിഡിനെ പ്രതിരോധിക്കുന്നതിന് ലോക്ക്ഡൗണ്‍ മാത്രമല്ല പരിഹാരമെന്ന് സീതാറാം യെച്ചൂരി പറയുന്നു. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്തിടങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.