ഡൽഹി:
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡോക്ടർമാരേയോ ആരോഗ്യപ്രവർത്തകരേയോ അക്രമിക്കുകയാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസിൽ കൊണ്ടുവരുന്നത്. ജാമ്യമില്ലാ കുറ്റമായിരിക്കും ചുമത്തുക.
കൊവിഡ് വൈറസിനെ നേരിടാൻ ദിനരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണം ഉണ്ടാകുന്നതും അവരെ അപമാനിക്കുന്നതും വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കൂടാതെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമേ ഇനി കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ വാർത്താ സമ്മേളനം ഉണ്ടാകു എന്നും അറിയിച്ചിട്ടുണ്ട്.