ഇറാന്‍:
കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ വിറങ്ങലിക്കുമ്പോള്‍ യുദ്ധത്തിനായി ഇറാന്‍റെ ചുവടുവെയ്പ്പ്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് രഹസ്യമായി സെെനിക വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകായണ്. ‘നൂർ’ അഥവാ പ്രകാശം എന്നു പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. സൈനിക ആവശ്യത്തിനായി ഉപയോഗിക്കാവുന്ന, ഇറാന്റെ ആദ്യ മിലിട്ടറി സാറ്റലൈറ്റാണിത്.
ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റ് എത്തിയതായതായാണ് റവല്യൂഷനറി ഗാർഡ്സ് വ്യക്തമാക്കിയിരിക്കുന്നത്.
കാൽലക്ഷത്തിലേറെ കൊവിഡ് രോഗബാധിതരാണ് ഇറാനിലുള്ളത്. ഏപ്രില്‍ 22 വരെയുള്ള കണക്കെടുക്കയാണെങ്കില്‍ വെെറസ് ബാധയേറ്റ് 5297 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍, ലോകം മുഴുവന്‍ ഈ മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ സ്വന്തം പൗരന്മാരെ പോലും മറന്ന് യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്‍ ഭരണ കൂടം ചെയ്യുന്നത്.