Fri. Nov 22nd, 2024

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയ സംബന്ധമായ അസുഖത്തിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് പല യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.ഹൃദയ സംബന്ധമായ രോഗത്തിന് കിം ചികിത്സയിലാണെന്ന് നേരത്തെ തന്നെ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞദിവസം, നടന്ന ഉത്തരകൊറിയയുടെ വാർഷികാഘോഷ ചടങ്ങിൽ ഉന്നിനെ കാണാതിരുന്നതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഉത്തരകൊറിയൻ സ്ഥാപകനായ ഉന്നിന്റെ മുത്തച്ഛന്റെ ജന്മവാർഷികമാണ് ഉത്തരകൊറിയൻ വാർഷികമായി ആചരിക്കുന്നത്.

ഏപ്രിൽ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമായിരുന്നു ഉൻ ചികിത്സയ്ക്കായി തിരിച്ചത്. അമിതമായ പുകവലി, രക്തസമ്മർദ്ദം, മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളുമാണ് രോഗം മൂർച്ഛിക്കാൻ കാരണമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഉന്നിന്റെ നില അത്ര ഗുരുതമല്ലെന്നാണ് ദക്ഷിണകൊറിയയുടെ വാദം. എന്നാൽ, ഉത്തരകൊറിയ ഇതുവരെ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.

By Arya MR