Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ചർച്ച ആരംഭിച്ചത്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എത്രയും വേഗം പൂർത്തീകരിച്ച് കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നത്.  എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും വെയ്ക്കാനനാണ് ആലോചിക്കുന്നത്. ഇതുവഴി സാമൂഹിക അകലം നടപ്പാക്കാനാകും.

എന്നാൽ, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിൽ ഉൾപ്പെടെ കേരള സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകൾ ഉള്ളതിനാൽ അവിടുത്തെ കൂടി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തീരുമാനമെടുക്കുക. അതേസമയം, പ്ലസ് വൺ പരീക്ഷകൾ നീട്ടിവെയ്ക്കാനും ആലോചിക്കുന്നുണ്ട്.

By Arya MR