Sun. Sep 8th, 2024

അമേരിക്ക:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ആകെ മരണ സംഖ്യ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കടന്നു. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇവിടെ മരണം നാൽപതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. അതേസമയം, ഈയൊരു അവസ്ഥയിലും ലോക്ഡൗണ്‍ പിൻവലിക്കാനുള്ള ട്രംപിന്‍റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ രംഗത്തെത്തി. എന്നാല്‍, യൂറോപ്പിൽ മരണ നിരക്ക് കുറയുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇസ്രായേലും , ദക്ഷിണകൊറിയയും നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അൽജീരിയ , മൊറോക്കോ, ക്രൊയേഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങൾ ലോക്ഡൗണ്‍ നീട്ടി. 

By Binsha Das

Digital Journalist at Woke Malayalam