Wed. Jan 22nd, 2025
ഡൽഹി:

രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്. കേന്ദ്രത്തിന് ഒരു സാമ്പത്തിക ഞെരുക്കവുമില്ലെന്നും കൊവിഡ് മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഉടൻ സഹായം നല്കണമെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നിർദ്ദേശിച്ചത്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും നിലനില്‍പ്പിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്രത്തിന് മുൻപിൽ സമർപ്പിക്കുമെന്ന് സമിതി അംഗമായ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

By Arya MR