തിരുവനന്തപുരം:
കേരള സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടികാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചത്. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം. ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഏപ്രില്‍ 20 മുതല്‍ കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വെള്ളം ചേർക്കാനാവില്ലെന്ന് കത്തിൽ പറയുന്നു