Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയില്‍  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി ഉയര്‍ന്നു. രാജ്യത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തി അഞ്ചായി. നിലവില്‍ വെെറസ് ബാധയേറ്റ് പതിനാലായിരത്തി ഒരുന്നൂറ്റി എഴുപത്തി അഞ്ച് പേര്‍ ചികിത്സയില്‍ കഴിയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു. അതേസമയം, രണ്ടായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തി ആറ് പേര്‍ രാജ്യത്ത് രോഗമുക്തരായി. അതേസമയം,  അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിയുടെ സാമ്പിള്‍ കോവിഡ് -19 പരിശോധനയ്ക്ക് അയച്ചു. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.

 

By Binsha Das

Digital Journalist at Woke Malayalam