Fri. Nov 22nd, 2024
ഡൽഹി:

കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌ അനുവദിച്ച് തുടങ്ങും.  കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന്  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ  അറിയിച്ചു.  ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐടി, ഇകൊമേഴ്സ്, കൃഷി, പ്ലാന്റേഷൻ, മത്സ്യബന്ധനം, മൃഗസംരക്ഷണം, നിർമ്മാണ മേഖല, സ്വകാര്യ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് എന്നിവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം,  ബസ് സർവ്വീസും മെട്രോയും ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും  അടച്ചിടുന്നത് തുടരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, രാജ്യത്തെ വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കണം എന്നതിൽ തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയ്ക്ക് വിട്ടു. മെയ് പതിനഞ്ചിന് ശേഷം തുടങ്ങാനാകുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ച് വരികയാണ്.  സർക്കാർ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി ഇന്നലെ വിമാന കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു.

By Arya MR