Wed. Nov 6th, 2024
വാഷിംഗ്‌ടൺ:

കൊവിഡ് വെെറസിനെതിരെയുള്ള പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച്​ അമേരിക്ക. പാകിസ്​താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട്​ ദശലക്ഷം ഡോളറിലധികം സംഭാവന നൽകികൊണ്ട്​ രാജ്യവ്യാപകമായി കോവിഡ്​ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും ദുരിതബാധിതരായ ആളുകളെ പരിചരിക്കുന്നതിനും പാകിസ്​താൻ സർക്കാരുമായി സഹകരിക്കുന്നുവെന്ന്​ പോൾ ജോൺസ്​ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പാകിസ്​താനിലെ കൊവിഡ്​ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ മൂന്ന് പുതിയ മൊബൈൽ ലാബുകൾ ആരംഭിക്കുന്നതിന് മൊത്തം തുകയിൽ നിന്ന് ഏകദേശം മൂന്ന്​ ദശലക്ഷം യുഎസ് ഡോളർ ഉപയോഗിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam