Fri. Oct 18th, 2024

തിരുവനന്തപുരം:

കെഎം ഷാജി​ എംഎൽഎക്കെതിരെ വിജിലൻസ്​ അന്വേഷണത്തിന് സംസ്ഥാന സർക്കാർ​ ഉത്തരവിട്ടു. അഴീക്കോട് സ്കൂളില്‍ ഹയർസെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ്​  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിച്ഛായ തകര്‍ന്നത് കൊണ്ടുള്ള പക കൊണ്ടാണ് തനിക്കെതിരെ കേസ്  അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറയുന്നു.

”എനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. ഞാന്‍ ഒരു എംഎല്‍എയാണ്. കോഴ്‌സ് അനുവദിക്കേണ്ടത് ഒരു മന്ത്രിയാണ്”-അദ്ദേഹം പറയുന്നു.

2013-14 ലാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂൾ മാനേജ്മെന്റിൽ നിന്നും ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പത്മനാഭൻ എന്നയാളാണ് പരാതി നല്‍കിയത്. 2017ല്‍ നല്‍കിയ ഈ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്, വിജിലന്‍സ് നിയമസഭ സ്പീക്കറോടും സര്‍ക്കാറിനോടും തുടരന്വേഷണത്തിന് അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇതിന് അനുവാദം കൊടുക്കുയായിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam