Wed. Jan 22nd, 2025
കൊച്ചി:

 
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും അടക്കം  വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അഡ്വ. ബാലു ഗോപാല്‍ ആണ് ഹർജി നൽകിയത്. സ്പ്രിംഗ്‌ളര്‍ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അ‌ടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവിശ്യപ്പെട്ടിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam