തിരുവനന്തപുരം:
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ക്വാറന്‍റെെന്‍ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്നത്.
ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും അതുകൊണ്ട് തന്നെയാണ് എടുത്ത് ചാടി തീരുമാനമെടുക്കാത്തതെന്നും മുരളീധരന്‍ കുറിപ്പില്‍ പറയുന്നു.പ്രവാസികളെ എത്തിക്കാൻ കേന്ദ്രം ശ്രമം തുടങ്ങിയെന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/VMBJP/photos/a.657264164369616/2867831116646232/?type=3&theater