Thu. Dec 19th, 2024

എറണാകുളം:

കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്‌ ആശ വർക്കർമാർ. വെറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി താഴെത്തട്ടിൽ നേരിട്ട്‌ ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌. പുറമെനിന്നും ഒരാൾ എത്തിയാൽ അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും വേണ്ട സഹായങ്ങള്‍ എത്തിക്കുകയും ചെയ്യും. ഭക്ഷണം ആവശ്യമുള്ളവർക്ക്‌ കമ്യൂണിറ്റി കിച്ചണിൽ നിന്നോ മറ്റ്‌ സംവിധാനങ്ങളിൽ നിന്നോ ഭക്ഷണം ലഭ്യമാക്കും. മരുന്ന് ആവശ്യമായി വരുന്നവർക്ക്‌ മെഡിക്കൽ ടീമുമായി ചേർന്ന് അത്‌ എത്തിച്ചുകൊടുക്കുന്നുണ്ട്‌. ഇതിനോടൊപ്പം തന്നെ വയോജനങ്ങൾക്കും പാലിയേറ്റീവ് കെയർ രോഗികൾക്കും ഗർഭിണികൾക്കും ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. ജില്ലയിൽ രണ്ടായിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് ആശ വര്‍ക്കര്‍മാരാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 

 

By Binsha Das

Digital Journalist at Woke Malayalam