തിരുവനന്തപുരം:
കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് നാലുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇതുവരെ 218 പേർക്കാണ് രോഗം പൂർണമായും ഭേദമായത്. രോഗമുക്തരാകുന്നവരിൽ ഏറ്റവുമധികം പേർ കേരളത്തിൽ നിന്നാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, തൊണ്ണൂറ്റി ഏഴായിരത്തി നാന്നൂറ്റി അറുപത്തി നാല് പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ 522 പേർ ആശുപത്രികളിലാണ്.
കേരളത്തില്‍ ഏതൊക്കെ വിധത്തിലാണ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നടപ്പിലാക്കാനാവുകയെന്നത് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായത്തിന്റെ മേഖലകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോയിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.