Sat. Jan 18th, 2025

ഗുജറാത്തിലെ  ജമാല്‍പൂര്‍ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരെയും ക്വാറന്‍റീനിൽ പ്രവേശിച്ചു. എന്നാൽ എംഎൽഎയുമായി വളരെ ദൂരം മാറിയാണ് മന്ത്രിമാർ സംവദിച്ചതെന്നും രോഗബാധയുണ്ടാവാൻ സാധ്യത കുറവാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഗുജറാത്തിൽ  ഒരു കോൺഗ്രസ് കൗൺസിലർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗുജറാത്തിൽ ഇനി യോഗങ്ങളെല്ലാം വിഡിയോ കോൺഫറൻസ് വഴിയാകും നടക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam