ഡൽഹി:
കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെയാവും വേർതിരിക്കുക. കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളും വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച ജില്ലകളെയുമാണ് ഹോട്ട്‌സ്‌പോട്ട് വിഭാഗത്തില്‍ ഉൾപ്പെടുത്തുക. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് കേരളത്തിൽ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.