തിരുവനന്തപുരം;
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നതെന്നും മറ്റേയാള്‍ വിദേശത്തുനിന്ന് വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേരുടെയും കണ്ണൂരില്‍ ഒരാളുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെ എന്ന് ഓരോരുത്തരോടും അഭ്യര്‍ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യവുമാണ് ഇപ്പോൾ ഉള്ളതെന്നും എന്നാൽ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.