Mon. Dec 23rd, 2024

തിരുവനന്തപുരം:

സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറ‍ഞ്ഞു. സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിമുക്തി നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. മദ്യവർജ്ജനമാണ് സർക്കാരിന്റെ നിലപാടും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാൻ 14 ജില്ലകളിലും ഡീ അഡിക്ഷൻ സെന്ററുകളുണ്ട്. വ്യാജമദ്യത്തിന്റെ ഉൽപ്പാദനവും വിതരണവും സർക്കാർ അനുവദിക്കില്ല. കാർക്കശ്യത്തോടെ ഇത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam