Wed. Dec 18th, 2024
ഡൽഹി:

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖ ഇറക്കാനിരിക്കെയാണ് മോദിയുടെ അഭിസംബോധന. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ  ലോക്ക് ഡൗൺ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ ആയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ചില ഇളവുകൾ നൽകി ജനജീവിതത്തെ സാരമായി ബാധിക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam