Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. മന്ത്രിസഭ ബുധനാഴ്ച വീണ്ടും യോഗം ചേരും. അപ്പോഴേക്കും ലോക്ക്ഡൌണിനെക്കുറിച്ച് കേന്ദ്രനിർദ്ദേശങ്ങൾ വന്നേക്കും.

കേരളത്തിൽ നിലവിൽ 194 കൊവിഡ് രോഗികളുണ്ട്.