തിരുവനന്തപുരം:
സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ നീക്കി. സർക്കാർ വെബ്‌സൈറ്റിലാണ് ഇനി വിവരങ്ങൾ ഉൾപ്പെടുത്തേണ്ടെതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളറിന് നൽകുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.