Fri. Apr 4th, 2025
തിരുവനന്തപുരം:

 
കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലും പത്തനംതിട്ടയിലും ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാലും സംസ്ഥാനത്തെ ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകൾക്കാകും ഇളവുകള്‍ അനുവദിക്കുക. പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിർബന്ധമാക്കും.