Wed. Dec 18th, 2024

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. ഇതുവരെയുള്ള മരണസംഖ്യ ഒരു ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി എഴുപതായി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. 24 മണിക്കൂറിനിടെ ആയിരത്തി എണ്ണൂറിൽ അധികം ആളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിൽ ആകെ മരണം 19,468. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകളാണ് ഇന്നലെ മാത്രം മരണപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam