Mon. Dec 23rd, 2024
കൊച്ചി:
കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു. മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്യാനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കുറച്ച് തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലിക്ക് ഇറങ്ങിയിരിക്കുന്നത്. കമ്പിയും സിമന്റുമൊന്നും ഇപ്പോഴത്തെ കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ആയതിനാൽ നിലവിൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

By Athira Sreekumar

Digital Journalist at Woke Malayalam