Mon. Dec 23rd, 2024
കൊച്ചി:

പിറവം രാമമംഗലം രഞ്ജിനി തിയേറ്റർ തയ്യൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള പ്രതിരോധ ഗൗണുകളാണ് രാമമംഗലത്തെ സോൾ മേറ്റ് അപ്പാരൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പിറമാടം സ്വദേശിയുമായ ഐസക്‌ കുര്യന്റെ നേതൃത്വത്തിൽ ഇരുപതോളം സ്ത്രീ തൊഴിലാളികൾ നിർമ്മിക്കുന്നത്. ഒരു ദിവസം അഞ്ഞൂറ് പ്രതിരോധ ഗൗണുകൾ തുന്നിയാൽ പോലും ഇപ്പോഴത്തെ വർധിച്ച തോതിലുള്ള ആവശ്യത്തിന് മതിയാവില്ലെന്നാണ് ഐസക്‌ കുര്യൻ പറയുന്നത്. ആരോഗ്യ വകുപ്പിന് വ്യക്തിസുരക്ഷാ ഗൗണുകൾ മൊത്തമായി നൽകുന്ന മറ്റൊരു സ്ഥാപനത്തിലേക്കാണ് ഇവർ ഗൗണുകൾ നിർമ്മിച്ച് നൽകുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam