Mon. Dec 23rd, 2024
കാസർഗോഡ്:

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ നിന്ന് ഇന്ന് 14 കൊവിഡ് രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗി ഉൾപ്പടെ 14 പേരാണ് രോഗമുക്തരായത്. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് ആറ് പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എട്ട് പേരുമാണ് ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയിരുന്നത്. ഇതിൽ ആദ്യമായാണ് ഇത്രയും പേർ രോ​ഗം ഭേദമായി ആശുപത്രി വിടുന്നത്. നേരത്തെ അഞ്ച് പേർക്ക് രോഗം ഭേദമായിരുന്നു. ഇതോടെ കാസർഗോഡ് മാത്രം രോഗമുക്തരായവരുടെ എണ്ണം 19 ആയി.

By Arya MR