Fri. Nov 22nd, 2024
വാഷിങ്ടൺ:

 
ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.

ഇന്നലെ മാത്രം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച് പേരാണ് യുഎസ്സില്‍ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് ഇത്രയും മരണം രേഖപ്പെടുത്തിയത്. ഇതോടെ യുഎസ്സിലെ ആകെ മരണസംഖ്യ പതിനാലായിരത്തി അറുന്നൂറ്റി എഴുപത്തി എട്ടായി.

അതേ സമയം ലോകം കൊവിഡ് ഭീതിയിലായിട്ട് ഇന്നേക്ക് നൂറ് ദിവസം തികയുകയാണ്. കൊവിഡിൽ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. ഇന്നലെ മാത്രം 542 പേരാണ് ഇവിടെ മരിച്ചത്.

സ്പെയിൻ ആണ് മരണനിരക്കിൽ രണ്ടാമത്. കഴിഞ്ഞ ഒരു ദിവസം 747 പേർ മരണപ്പെട്ട സ്പെയിനിൽ ആകെ 14,792 പേർക്കു ജീവൻ നഷ്ടപ്പെട്ടു.