Sat. Nov 1st, 2025
ബെംഗളൂരു:

 
കൊവിഡ് 19 ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടി മരിച്ചു. കർണ്ണാടകയിൽ രേഖപ്പെടുത്തുന്ന അഞ്ചാമത്തെ മരണം ആണിത്. കലബുർഗിയിലാണ് അറുപത്തിയഞ്ചുവയസ്സുകാരൻ മരിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കർണ്ണാടകയിൽ 181 പേർക്ക് കൊവിഡ് രോഗബാധയുണ്ടായിരുന്നു. ഇതിൽ 28 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.