Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് കഴിഞ്ഞദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഇന്നലെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തിസ്ഗഢ് സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇളവുകളോടെയുള്ള ലോക്ക് ഡൗൺ വേണമെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെയും അഭിപ്രായം. ആയതിനാൽ, ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

By Arya MR