Sun. Dec 29th, 2024
ന്യൂഡൽഹി:

 
കേരള-കർണ്ണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കേസ് തീർപ്പാക്കിയേക്കുമെന്നാണ് സൂചന. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളും പരിഗണനയിലുണ്ട്.