Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവയേതെങ്കിലും തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പരിപാടി. ലോക്ക് ഡൗണിനോട് രാജ്യം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും, ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.